ഡെറാഡൂൺ: അങ്കിൾ എന്ന് വിളിച്ചതിന് പെൺകുട്ടിയ്‌ക്ക് കടയുടമയുടെ ക്രൂര മർദ്ദനം. 18കാരിയായ നിഷ എന്ന പെൺകുട്ടിയാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗറിൽ ഇന്നലെയാണ് സംഭവം നടക്കുന്നത്. അങ്കിൾ എന്ന് വിളിച്ചതിനെ തുടർന്ന് പ്രകോപിതനായ മോഹിത് കുമാറെന്ന കച്ചവടക്കാരൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
യുവതിയുടെ കുടുംബത്തിന്റേയും ആശുപത്രി അധികൃതരുടേയും പരാതിയിൽ മോഹിത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീകൾക്കെതിരായ അതിക്രമം, മനുപ്പൂർവ്വം മുറിവേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മോഹിത്തിന്റെ കടയിൽ നിന്നും യുവതി ബാഡ്മിന്റൺ റാക്കറ്റ് വാങ്ങിയിരുന്നു. ഇതിൽ ചില കണ്ണികൾ പൊട്ടിയതിനാൽ മാറ്റി വാങ്ങിക്കാൻ കടയിൽ എത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ അങ്കിൾ എന്ന് വിളിച്ചതോടെ പ്രകോപിതനായ ഇയാൾ നിഷയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് മോഹിത്തിനെതിരെ ആദ്യം പരാതി നൽകിയത്.
















Comments