ചണ്ഡീഗഡ്: ഫിറോസ്പൂരിൽ വൻ ലഹരിമരുന്ന് വേട്ട. ചെറിയ പാക്കറ്റുകളിലാക്കി കടത്താൻ ശ്രമിച്ച 10.85 കിലോ ലഹരി വസ്തുക്കൾ അതിർത്തി സുരക്ഷ സേന പിടികൂടി.
ഹെറോയിനാണ് പിടികൂടിയതെന്നാണ് അതിർത്തി സുരക്ഷ സേനയുടെ നിഗമനം. സംഭവത്തെ തുടർന്ന് സേന പരിശോധന കർശനമാക്കി. ഇതുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും സേന അറിയിച്ചു.
















Comments