ഇസ്ലാമാബാദ് ; തീവ്രവാദ സംഘടനയെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ച തബ്ലീഗ് ജമാഅത്തിന് പിന്തുണയുമായി പാകിസ്താൻ. പാക് പഞ്ചാബ് നിയമസഭയാണ് തബ്ലീഗ് ജമാഅത്തിനെ പിന്തുണച്ചത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ് രീക് ഇ ഇൻസാഫിന് ഭൂരിപക്ഷമുള്ള പ്രദേശമാണിത്.
തബ്ലീഗ് ജമാഅത്ത് ഒരു ആഗോള സംഘടനയാണ്. ഇതിന് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് ചരിത്രം തെളിയിക്കുന്നു. തബ്ലീഗ് നന്മയുടെ ശക്തിയാണെന്നും രാഷ്ട്രീയമില്ലാത്ത സമാധാനപരമായ സംഘടനയെന്നും പ്രമേയത്തിൽ പറയുന്നു. സഭ ഇത് ഏകകണ്ഠമായി അംഗീകരിച്ചു.
2016 ജനുവരിയിൽ പഞ്ചാബ് നിയമസഭ തബ്ലീഗ് ജമാഅത്തിനെ സർവ്വകലാശാലകളിൽ നിന്ന് നിരോധിച്ചിരുന്നു. തബ്ലീഗ് ജമാഅത്ത് തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തുന്നുവെന്നും ഇത് വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് എല്ലാ സർവ്വകലാശാലകൾക്ക് ചുറ്റുമുള്ള പള്ളികളിൽ നിന്നും സംഘടനയെ പൂർണമായും നിരോധിക്കുകയാണ് ചെയ്തത്. എന്നാൽ 2023 ലെ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് തബ്ലീഗിന് ഭരണകൂടം വീണ്ടും പിന്തുണയറിയിച്ചത്. പാകിസ്താനിലെ എല്ലാ തീവ്രവാദ സംഘടനകളുമായും ഇമ്രാൻ സർക്കാർ സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്.
















Comments