ന്യൂഡൽഹി: മൻ കീ ബാതിൽ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ വീരചരമം അടഞ്ഞ ക്യാപ്റ്റൻ വരുൺ സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാദ്ധ്യമായത് ചെയ്ത് കാണിച്ച ധീരസൈനികനായിരുന്നു വരുൺ സിംഗെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുൺ സിംഗിന് ശൗര്യചക്ര നൽകി രാഷ്‌ട്രം ആദരിച്ചതും ആ ദിവസങ്ങളിലെ വരുണിന്റെ പ്രതികരണവും നരേന്ദ്രമോദി എടുത്തുപറഞ്ഞു.
മൻ കീ ബാത് 84-ാമത് പരിപാടിയിയിലാണ് സൈനികനെ പ്രധാനമന്ത്രി എടുത്തുപറഞ്ഞത്. ഭാരതമാതാവിന്റെ മഹിമ വാനോളം ഉയർത്താൻ എന്നും വീരന്മാർ പ്രയത്‌നിക്കുകയാണ്. അവർ നമ്മെ നിരവധി കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. വരുണിന്റെ ജീവിതവും നമുക്ക് ഒരു പാഠപുസ്തകമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
ശൗര്യചക്ര ലഭിച്ച ശേഷം താൻ പഠിച്ച സ്‌കൂളിനായി അദ്ദേഹം പ്രിൻസിപ്പാളിനെഴുതിയ ഒരു കത്ത് വായിക്കാനിടയായി. സൈനികനെന്ന നിലയിൽ ഉയർന്ന സ്ഥാനങ്ങളിലെത്തിയിട്ടും സ്വന്തം വഴി ആ ധീരസൈനികൻ മറന്നില്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. തന്റെ സ്‌കൂളിൽ പഠിക്കുന്ന ഭാവിതലമുറയെ പ്രചോദിപ്പിക്കണമെന്നും മാർക്ക് കുറയുന്ന കുട്ടികൾ ഒരിക്കലും ജീവിതത്തിൽ തോൽക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് വരുൺ അദ്ധ്യാപ കർക്കെഴുതിയ കത്തെന്നത് ഏറെ പ്രചോദിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
















Comments