ഇൻഡോർ: മദ്ധ്യപ്രദേശിൽ ആദ്യമായി ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് ഒമിക്രോൺ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതെന്ന് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര വ്യക്തമാക്കി. ഇവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നും മന്ത്രി അറിയിച്ചു. ഇൻഡോറിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ 3,000 പേരാണ് വിദേശ രാജ്യങ്ങളിൽ നിന്നും ഇൻഡോറിൽ എത്തിയത്. ഇതിൽ 26 പേർ കൊറോണ പോസിറ്റീവയി. ഇവരിലെ എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡിസംബർ 17നും 21നും ഇടയിൽ വിദേശത്ത് നിന്നും എത്തിയവരാണിവർ. ന്യൂയോർക്ക്, ലണ്ടൻ, ടാൻസാനിയ, ഘാന എന്നിവിടങ്ങളിൽ നിന്ന് എത്തിയ യാത്രക്കാർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എത്തിയത്.
ഹിമാചൽ പ്രദേശിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ ഒമിക്രോൺ ബാധയാണിത്. കാനഡയിൽ നിന്നെത്തിയ സ്ത്രീക്കാണ് ഒമിക്രോൺ പോസിറ്റീവായത്. നിലവിൽ 422 ഒമിക്രോൺ രോഗികൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
















Comments