സെഞ്ച്യൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് പരമ്പര ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മായങ്ക് അഗർവാളും(23), കെ.എൽ.രാഹുലുമാണ്(9) ക്രിസിലുള്ളത്. വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എടുത്തിട്ടുണ്ട്.
മൂന്ന് ടെസ്റ്റുകളുടെ പരമ്പര രാഹുൽ ദ്രാവിഡ് പരിശീലകനായ ശേഷമുള്ള ആദ്യ വിദേശ പരമ്പരയാണ്. ടി20, ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറിയ ശേഷമുള്ള വിരാട് കോഹ്‌ലിയുടെ ആദ്യ വിദേശപരമ്പരയെന്ന പ്രത്യേകതയുമുണ്ട്.
ബാറ്റിംഗ് നിരയിൽ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യാ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വൻ, ഷാർദ്ദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ബൂംമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ആദ്യ ടെസ്റ്റിൽ കളിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കായി ഡീൻ എൽഗറാണ് ടീമിനെ നയിക്കുന്നത്. എയ്ഡൻ മർക്കറാം, കീഗൻ പീറ്റേഴ്‌സൺ, വാൻ ഡെർ ഡ്യൂസൺ, താംബ ബാവുമ, ക്വിന്റൺ ഡീകോക്, വിയാൻ മൾഡർ, മാർകോ ജാൻസൺ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എൻഗിഡി എന്നിവരാണ് ആദ്യ ടെസ്റ്റിലിറങ്ങുന്നത്.
















Comments