കേപ്ടൗൺ: നൊബേൽ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി ആളുകൾക്ക് വഴികാട്ടിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക സമത്വത്തിന് അദ്ദേഹം നൽകിയ പ്രവർത്തനങ്ങൾ എന്നും ഓർക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ‘ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മരണത്തിൽ അതീവ ദുഃഖമുണ്ട്. അദ്ദേഹം ആഗോള തലത്തിൽ നിരവധി ആളുകൾക്ക് വഴികാട്ടിയായിരുന്നു. മാനുഷിക അന്തസ്സിനും സമത്വത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും ഓർമ്മിക്കപ്പെടും.’ പ്രധാനമന്ത്രി കുറിച്ചു.
ക്യാൻസറിനെ തുടർന്നുള്ള അണുബാധയ്‌ക്ക് ചികിത്സയിലായിരുന്നു ഡെസ്മണ്ട് ടുട്ടു. വർണവിവേചനത്തിനെതിരായ പോരാട്ടം നയിച്ച വ്യക്തിയാണ് ഇദ്ദേഹം. കേപ് ടൗണിലെ ഓയാസിസ് ഫ്രെയിൽ കെയർ സെന്ററിൽ വെച്ച് ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ടുട്ടുവിന്റെ നിര്യാണത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയും അനുശോചിച്ചു.
















Comments