അഹമ്മദാബാദ് : ദ്വാരകയിലെ ദേവഭൂമിയിൽ അവകാശം ഉന്നയിച്ച് വഖഫ് ബോർഡ് . ബെറ്റ് ദ്വാരകയിലെ രണ്ട് ദ്വീപുകളുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് വഖഫ് ബോർഡ് ഗുജറാത്ത് ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്‌കറിന്റെ റിപ്പോർട്ട് പ്രകാരം, ജസ്റ്റിസ് സംഗീതാ വിശേന്റെ ബഞ്ചിന്റെ മുൻപാകെയാണ് ഹർജി എത്തിയത് .
എന്നാൽ ഹർജിയിൽ വാദം കേൾക്കാൻ കോടതി വിസമ്മതം പ്രകടിപ്പിച്ചു . ‘ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? കൃഷ്ണനഗരിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം വഖഫ് ബോർഡിന് എങ്ങനെ അവകാശപ്പെടാനാകും?’ എന്നും കോടതി ചോദിച്ചു.
ബെറ്റ് ദ്വാരക ക്ലസ്റ്ററിൽ ആകെ 8 ചെറിയ ദ്വീപുകളാണുള്ളത് . ബെറ്റ് ദ്വാരകയിലെ സമീപ ദ്വീപുകളിലെ ഭൂമി വഖഫ് ബോർഡിന്റേതാണെന്നാണ് ഇവരുടെ വാദം. അപേക്ഷ നിരസിച്ച കോടതി പുതുക്കിയ മറ്റൊരു അപേക്ഷ അവധിക്കാല കോടതിയിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണന്റെ വസതി ദ്വാരകയിലാണെന്നാണ് വിശ്വാസം . ഹിന്ദുക്കളുടെ പുണ്യ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ദ്വാരക.ഒരു ചെറിയ ദ്വീപാണിത്, ഓഖയിൽ നിന്ന് ഏകദേശം 30 മിനിറ്റ് ബോട്ട് യാത്ര ചെയ്താൻ ഇവിടെ എത്താനാകും . ഏകദേശം 7,000 കുടുംബങ്ങൾ താമസിക്കുന്ന ചെറിയ ദ്വീപിൽ 6,000 ത്തോളം മുസ്ലീം കുടുംബങ്ങളാണ്.
















Comments