തിരുവനന്തപുരം: തലസ്ഥാനത്ത് വീടുകയറി ആക്രമണം. നഗരൂരിലാണ് ഒരു സംഘം ആളുകൾ വീടുകയറി ആക്രമണം നടത്തിയത്. സൂരജ്, വിഷ്ണു എന്നീ യുവാക്കൾ തമ്മിലുണ്ടായ അടിപിടിയാണ് അക്രമത്തിൽ കലാശിച്ചത്. വീടിലുണ്ടായിരുന്ന സ്ത്രീകളെയും സംഘം ഉപദ്രവിച്ചു. സംഭവുമായി ബന്ധപ്പെട്ട് 12 പേരെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു.
സൂരജും വീഷ്ണുവും തമ്മിൽ വർഷങ്ങളായി ശത്രുതയിലാണ്. ഇവർ തമ്മിൽ നേരത്തെ ഏറ്റുമുട്ടലുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. വീടുകയറിയുള്ള ആക്രമണത്തിൽ വിഷ്ണുവിന് സാരമായി പരിക്കേറ്റു. വീട്ടിൽ കയറി അക്രമി സംഘം കൈയ്യിൽ കിട്ടിയതെല്ലാം നശിപ്പിച്ചു.
















Comments