ശ്രീനഗർ : 29 വർഷത്തിനു ശേഷം പാകിസ്താൻ ജയിലിൽ നിന്ന് മോചിതനായെത്തിയ ജമ്മു കശ്മീർ നിവാസിക്ക് സ്നേഹസ്വീകരണം ഒരുക്കി കശ്മീർ ജനത . കത്വ നിവാസി കുൽദീപ് സിംഗാണ് ഇന്ത്യയ്‌ക്ക് വേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം പാക് ജയിലിൽ ചിലവിട്ടത് .
ഔറംഗബാദിൽ നിന്നുള്ള മുഹമ്മദ് ഗുഫ്രാനൊപ്പമാണ് സിംഗിനെയും പാകിസ്താൻ മോചിപ്പിച്ചത് . 1992-ൽ അറസ്റ്റിലായതിന് ശേഷം മൂന്ന് വർഷത്തോളം പാക് ഏജൻസികൾ തന്നെ പീഡിപ്പിച്ചുവെന്ന് കുൽദീപ് സിംഗ് പറഞ്ഞു. ചാരവൃത്തി ആരോപിച്ച് കോടതിയിൽ ഹാജരാക്കി, തുടർന്ന് 25 വർഷത്തെ തടവിന് ശിക്ഷിച്ചു. ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നിന്ന് കത്ത് വന്നപ്പോഴാണ് കുൽദീപ് എവിടെയാണെന്ന് കുടുംബാംഗങ്ങൾ അറിഞ്ഞത് .
മടങ്ങിയെത്തിയ കുൽദീപ് സിംഗിനെ അവർ തോളിലേറ്റിയാണ് എതിരേറ്റത് . പടക്കം പൊട്ടിക്കലുമൊക്കെയായി ഗംഭീകര ആഘോഷമാണ് ജനങ്ങൾ ഒരുക്കിയിരുന്നത് . “രാജ്യത്തിന് വേണ്ടി ഒരു ത്യാഗവും ചെയ്യുന്നതിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകരുത്” എന്നാണ് തനിക്ക് ലഭിച്ച സ്വീകരണത്തിനു മറുപടിയായി കുൽദീപ് സിംഗ് പറഞ്ഞത് . അതിനെ കരഘോഷത്തോടെ , ഭാരത് മാതാ കീ ജയ് വിളികളോടെയാണ് യുവാക്കൾ സ്വീകരിച്ചത്.
















Comments