ഭുവനേശ്വർ: വെടിക്കോപ്പുകളും ആയുധങ്ങളുടേയും വൻ ശേഖരം പിടികൂടി.ഒഡിഷയിലെ സ്വാഭിമാൻ അഞ്ചലിൽ നിന്നാണ് ഇവ പിടികൂടിയത്.കമ്യൂണിസ്റ്റ് ഭീകർ സൂക്ഷിച്ചതാണിതെന്നാണ് വിവരം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചുവെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
ആറ് ഇലക്ട്രിക്കൽ ഡിറ്റണേറ്ററുകൾ,കോഡെക്‌സ് വയർ,ജനറേറ്റർ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.കോഡെക്‌സ് വയർ ഒന്നിലധികം കെട്ടുകളോടെയാണ് സൂക്ഷിച്ചിരുന്നത്.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ശേഖരം പിടികൂടിയത്.ആയുധങ്ങളുടെ അറ്റകുറ്റപ്പണിക്കും നിർമ്മാണത്തിനും കമ്യൂണിസ്റ്റ് ഭീകരർ ഉപയോഗിച്ചതാണ് സ്‌ഫോടകവസ്തുക്കളെന്ന് സേന വ്യക്തമാക്കി.ആയുധശേഖരം പിടിച്ചെടുത്തതോടെ പ്രദേശത്ത് വീണ്ടും തെരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ ഷോപിയാനിൽ വൻ ആയുധ ശേഖരം സൈന്യം പിടികൂടിയിരുന്നു.കൊല്ലപ്പെട്ട ലക്ഷ്‌കർ ഭീകരരുടേതാണ് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും.ചൗഗ്രാമിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
Comments