പെർഫ്യൂം വ്യാപാരി പിയൂഷ് ജെയിനിന്റെ വീടുകളിൽ നടന്ന റെയ്ഡിൽ 284 കോടി പിടിച്ചെടുത്തു, കള്ളപ്പണം വെളുപ്പിച്ചതിന് ഇഡിയും കേസെടുത്തേക്കും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പെർഫ്യൂം വ്യാപാരി പിയൂഷ് ജെയിനിന്റെ വീടുകളിൽ നടന്ന റെയ്ഡിൽ 284 കോടി പിടിച്ചെടുത്തു, കള്ളപ്പണം വെളുപ്പിച്ചതിന് ഇഡിയും കേസെടുത്തേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 07:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെർഫ്യൂം വ്യാപാരി പിയൂഷ് ജെയിനിന്റെ വസതികളിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസും (ഡിജിജിഐ) ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡിൽ ജെയിനിന്റെ കനൗജ് ഹൗസിൽ നിന്ന് കണക്കിൽപ്പെടാത്ത 107 കോടി രൂപ കണ്ടെടുത്തു. റെയ്ഡിൽ കണ്ടെടുത്ത കണക്കിൽപ്പെടാത്ത പണം 284 കോടിയായി. കാൺപൂരിലെ ജെയിനിന്റെ ആനന്ദ്നഗർ വീട്ടിൽ നിന്ന് 177 കോടി രൂപയും കനൗജിലെ വീട്ടിൽ നിന്ന് 107 കോടി രൂപയും പിടിച്ചെടുത്തതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഉത്തർപ്രദേശിലെയും ഗുജറാത്തിലെയും 50 നികുതി ഉദ്യോഗസ്ഥരുടെ സംയുക്ത യൂണിറ്റാണ് കനൗജിൽ കനത്ത സുരക്ഷയ്‌ക്കിടയിൽ തിരച്ചിൽ നടത്തിയതെന്നാണ് റിപ്പോർട്ട്. സമാജ്വാദി പെർഫ്യൂം പുറത്തിറക്കിയ സമാജ്വാദി പാർട്ടി അനുഭാവി പിയൂഷ് ജെയിനിന്റെ വസതിയിൽ നിന്ന് 250 കിലോ വെള്ളിയും 25 കിലോ സ്വർണവും പിടിച്ചെടുത്തു.

നേരത്തെ അറസ്റ്റിലായ ജെയിനിനെ തുടർനടപടികൾക്കായി കാൺപൂരിലെ ട്രാൻസിറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പെർഫ്യൂം വ്യാപാരിക്കെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസും ഫയൽ ചെയ്‌തേക്കാം.

20 പൂട്ടുകളും 15 അലമാരകളും തകർത്താണ് കണക്കിൽപ്പെടാത്ത പണവും സ്വർണവും കണ്ടെടുത്തത്. നിലവറ തുറക്കാൻ ഉദ്യോഗസ്ഥർ ഗ്യാസ് കട്ടർ ഉപയോഗിച്ചു. എന്നാൽ 400 കിലോ പൂർവിക സ്വർണം വിറ്റാണ് കണക്കിൽപ്പെടാത്ത പണം സമാഹരിച്ചതെന്ന് പീയുഷ് ജെയിൻ അവകാശപ്പെട്ടു. നികുതി വെട്ടിപ്പ്, വ്യാജ സ്ഥാപനങ്ങൾ ഉപയോഗിച്ച് ഒന്നിലധികം ഇൻവോയ്സുകൾ സൃഷ്ടിച്ചതിന്റെ പേരിലാണ് ജെയ്നെ അറസ്റ്റ് ചെയ്തതെന്ന് റെയ്ഡ് നടത്തിയ നികുതി ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ‘നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങൾക്ക് ആദായനികുതി കിഴിച്ച് ബാക്കി തിരികെ നൽകാം’ എന്ന് ജെയിൻ പറഞ്ഞു. കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) നിയമത്തിലെ സെക്ഷൻ 69 പ്രകാരമാണ് പിയൂഷ് ജെയിനിനെതിരെ കേസെടുത്തിരിക്കുന്നത്. പെർഫ്യൂം വ്യാപാരിയുടെ പരിസരത്ത് ദിവസങ്ങളോളം റെയ്ഡ് നീണ്ടു, ഒന്നിലധികം മെഷീനുകൾ ഉപയോഗിച്ചും എസ്ബിഐ ജീവനക്കാരുടെ സഹായത്തോടെയും കുന്നുകൂടിയ പണം എണ്ണിത്തിട്ടപ്പെടുത്തി.

നേരത്തെ, ഡിജിജിഐയും ആദായനികുതി വകുപ്പും മുംബൈ, കനൗജ്, ഗുജറാത്ത് എന്നിവിടങ്ങളിലെ പിയൂഷ് ജെയിനുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ജെയിനിന്റെ കാൺപൂരിലെ വസതിയിൽ നിന്ന് 177 കോടിയോളം വരുന്ന കണക്കിൽപ്പെടാത്ത പണം കണ്ടെടുക്കുകയും ചെയ്തിരുന്നു. പിയൂഷ് ജെയിനിന്റെയും അദ്ദേഹത്തിന്റെ രണ്ട് അടുത്ത പങ്കാളികളുടെയും ഉടമസ്ഥതയിലുള്ള 11 സ്ഥലങ്ങൾ രണ്ട് ദിവസത്തെ തിരച്ചിലിൽ ഉദ്യോഗസ്ഥർ പരിശോധിച്ചു. മുംബൈ, ഗുജറാത്ത്, കനൗജ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പിയൂഷ് ജെയിനിന്റെ പെട്രോൾ പമ്പുകളും വസതികളും ഉൾപ്പെടെയുള്ള ഓഫീസുകളിൽ ഐടി, ഡിജിജിഐ ഉദ്യോഗസ്ഥർ സംയോജിത തിരച്ചിൽ നടത്തി.

Tags: kanpur
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies