ഭോപ്പാൽ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയുടെ മൂക്ക് ചെത്തിയെടുത്ത് യുവാവ്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സ്ത്രീയുടെ പരാതിയിൽ 40കാരനായ ലവ്കുഷ് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു.
35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാൾ ചെത്തിയെടുത്തത്. കഴിഞ്ഞ രണ്ട് വർഷമാണ് ലവ്കുഷിനൊപ്പമാണ് സോനു താമസിച്ച് വരുന്നത്. ശനിയാഴ്‌ച്ച രാവിലെ മദ്യം വാങ്ങാൻ വേണ്ടി പട്ടേൽ 200 രൂപ ചോദിച്ചു. എന്നാൽ സോനു നൽകിയില്ല.
തുടർന്ന് പട്ടേൽ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു. സോനുവിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ച്ത. യുവതിയെ അയൽവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പട്ടേലിനെ പോലീസ് ഇന്നലെ പിടികൂടി. സോനു പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടേലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പട്ടേലിനെ റിമാൻഡ് ചെയ്തു.
Comments