മലപ്പുറം: സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി ഉണ്ടായ സംഭവം ഗൗരവത്തിൽ എടുത്തെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ച് വിവരം അന്വേഷിച്ചു. സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നടപടി ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം വിഷയത്തിൽ ഇനി മാദ്ധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സർക്കാരിന്റെ എല്ലാ പിന്തുണയും ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് നൽകിയെന്നും അദ്ദേഹം ഉറപ്പ് നൽകി. പോലീസ് സുരക്ഷ ഉൾപ്പെടെ ആവശ്യമെങ്കിൽ സർക്കാർ പരിഗണിക്കുമെന്നും തങ്ങളെ മന്ത്രി അറിയിച്ചിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്ലിയാരുടെയും മറ്റു പലരുടെയും അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്‌ള് കോളജ് ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. പല ഓഫറുകളും ഇപ്പോഴുമുണ്ട്. വധഭീഷണി ഉണ്ടെന്ന് വെച്ച് പിറകോട്ട് പോകുന്ന ആളല്ല താൻ. ധൈര്യത്തോട് കൂടി തന്നെ മുന്നോട്ടുപോകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു.
















Comments