ഇസ്താംബുൾ ; ജിഹാദ് സ്ഫോടനങ്ങളിൽ ചാവേർ ആകാനും ഗാസ സ്ത്രീകൾ തയ്യാറാണെന്ന് ഹമാസ് വിമൻസ് മൂവ്‌മെന്റ് നേതാവ് രാജാ അൽ-ഹലാബി .
അൽ-അഖ്‌സ ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹമാസ് വനിതാ പ്രസ്ഥാനത്തിന്റെ നേതാവിന്റെ പ്രസ്താവന . വനിതാ ചാവേർ റിം അൽ-റിയാഷിയെയും ചാവേർ ബോംബർ ഫാത്തിമ അൽ-നജ്ജാറിനെയും പ്രശംസിച്ച ഹലാബി ആവശ്യപ്പെട്ടാൽ ഹമാസിലെയും ഗാസയിലെയും എല്ലാ സ്ത്രീകളും ചാവേർ ബോംബർമാരാകുമെന്നും പറഞ്ഞു.
കൂടാതെ, അൽ-ഖസ്സാം ബ്രിഗേഡുകൾ സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചാൽ പുരുഷ അംഗങ്ങളുടെ അത്രയും സ്ത്രീ അംഗങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു. സത്യവിശ്വാസികളിൽ നിന്ന് അള്ളാഹു അവരുടെ ജീവനും സമ്പത്തും വാങ്ങിയിരിക്കുന്നു, അവർ അള്ളാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുമെന്നും രാജാ അൽ-ഹലാബി പറഞ്ഞു.
ജിഹാദിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് പറയുമ്പോൾ, തന്റെ കുട്ടികളെ ഉപേക്ഷിച്ച് 2004-ൽ ചാവേറായി സ്വയം പൊട്ടിത്തെറിച്ച റിം അൽ-റിയാഷിയെ ഞാൻ ഓർക്കുന്നു. സഹോദരി ഫാത്തിമ അൽ-നജ്ജാർ, വേറെ സ്ത്രീകളും ഉണ്ടായിരുന്നു. ഹമാസിലെ എല്ലാ സ്ത്രീകളും, നിങ്ങൾ അവരിലൊരാളാണെന്ന് ഞാൻ വിശ്വസിക്കുന്നു… എല്ലാ സ്ത്രീകളും, ഹമാസിൽ നിന്നുള്ളവർ മാത്രമല്ല… രക്തസാക്ഷിത്വ പ്രവർത്തനങ്ങൾ നടത്താൻ അവരോട് ആവശ്യപ്പെട്ടാൽ , അവർ നിരസിക്കില്ല അത് അനുസരിക്കും – രാജാ അൽ-ഹലാബി കൂട്ടിച്ചേർത്തു
















Comments