വയനാട്: അമ്മയെ കടന്നു പിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് വയനാട് അമ്പലവയലിലെ പെൺകുട്ടികളുടെ മൊഴി. കോടാലി കൊണ്ടാണ് കൊലനടത്തിയത്. മുറിച്ച് മാറ്റിയ കാൽ സ്‌കൂൾ ബാഗിലാണ് ഉപേക്ഷിച്ചതെന്നും സഹോദരിമാർ പോലീസിനോട് പറഞ്ഞു. സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കിയതിനുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചു.
10-ാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെൺകുട്ടികൾ പോലീസിന് മുന്നിൽ നടത്തിയ വെളിപ്പെടുത്തൽ നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പിതാവ് ഉപേക്ഷിച്ച് പോയശേഷം തങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത ബന്ധുവായ മുഹമ്മദ് അമ്മയെ കടന്നു പിടിക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ പെൺകുട്ടികളുടെ മാതാവിനെ മുഹമ്മദ് കയറിപ്പിടിച്ചുവെന്ന് പോലീസ് പറഞ്ഞു.
അമ്മയുടെ നിലവിളി കേട്ടെത്തിയ പെൺകുട്ടികൾ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ടി മുഹമ്മദിന്റെ തലക്കടിച്ചു. മരണം സംഭവിച്ചെന്ന് അറിഞ്ഞതോടെ മതദേഹം ഒളിപ്പിക്കാൻ ശ്രമം നടത്തി. കത്തി ഉപയോഗിച്ച് വലതുകാൽ മുറിച്ചു. ശരീരത്തിന്റെ ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റിൽ തള്ളി. മൃതദേഹം ചാക്കിലാക്കാൻ പെൺകുട്ടികളുടെ മാതാവും സഹായിച്ചു. ശേഷം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ വിളിച്ചുവരുത്തി വിവരം അറിയിച്ചു. തുടർന്നാണ് പോലീസ് സ്‌റ്റേഷനിലെത്തി പെൺകുട്ടികൾ കുറ്റം ഏറ്റുപറഞ്ഞത്.
കൊലപാതകത്തിലെ നിർണായക തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, മുറിച്ച് മാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗുമാണ് മുഹമ്മദിന്റെ വീട്ടിൽ നിന്നും പരിസരത്ത് നിന്നുമായി കണ്ടെത്തിയത്. അമ്പലവയൽ ടൗണിനോടു ചേർന്ന പ്രദേശത്തു നിന്നും മുഹമ്മദിന്റെ മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൊലപാതകത്തിൽ മറ്റ് ചിലരുടെ സഹായം പ്രതികൾക്ക് ലഭിച്ചതായാണ് മുഹമമദിന്റെ രണ്ടാംഭാര്യയുടെ ആരോപണം. എന്നാൽ ഈക്കാര്യത്തിൽ കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
















Comments