മലപ്പുറം :മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കണമെന്ന് ഭാഷാ പ്രേമികളും ,സാംസ്കാരിക പ്രവർത്തകരും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അവഗ ണിക്കപ്പെടുകയാണ്.ഇസ്ലാമിക മത മൗലിക വാദികളുടെ എതിർപ്പാണ് പ്രതിമ സ്ഥാപിക്കാൻ തടസ്സമാവുന്നത്
പതിറ്റാണ്ടുകളായി മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തുഞ്ചത്തെഴുത്തച്ഛന്‍ ട്രസ്റ്റ് നിലവില്‍ വന്നെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ പ്രതിമ പോലും ഇവിടെ സ്ഥാപിക്കാനായിട്ടില്ല. തുഞ്ചന്റെ കിളിയെമാത്രം പ്രതിഷ്ഠിച്ച് തുഞ്ചന്‍ സ്മൃതികളെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ഇസ്ലാമിക ഫത്വകൾക്ക് മുന്നിൽ കീഴടങ്ങി.എംടി വാസുദേവന്‍ നായര്‍ ചെയര്‍മാനായുള്ള തുഞ്ചന്‍ സ്മാരക ട്രസ്റ്റ് തുഞ്ചന്‍ പറമ്പില്‍ പ്രതിമ സ്ഥാപിക്കാന്‍ തയ്യാറായില്ല.. തുഞ്ചന്‍ പറമ്പിന്റെ വികസനത്തിനയി ലഭിച്ച മൂന്നു കോടി രൂപ പൂന്തോട്ടവും അനുബന്ധവികസനവും നടത്തി ഭാഷാപിതാവിനെതിരെ മുഖംതിരിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പല തവണ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും മതമൗലിക വാദികളുടെ ഇടപെടല്‍ പ്രതിമ സ്ഥാപിക്കൽ അസാധ്യമാക്കുകയാണ്. ബിംബാരാധനയെ എതിര്‍ക്കുന്ന മതമൗലികവാദ ശക്തികളുടെ എതിര്‍പ്പാണ് തുഞ്ചന്‍പറമ്പില്‍ പോലും മലയാള ഭാഷാ പിതാവ് അവഗണന നേരിടാന്‍ കാരണം. അധികാരികളുടെ ഒത്താശയും പിന്തുണയും ഇവര്‍ക്കുണ്ട്.
സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മുൻപ് തുഞ്ചന്‍ പറമ്പിനു സമീപം താഴെപ്പാലത്ത് പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നഗരസഭയുടെ അനുമതിയില്ലാത്തതിനാല്‍ കഴിഞ്ഞില്ല. 2003 ൽ നഗരസഭ ഭരണ സമിതിയാണ് പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകിയത് . രാജൻ അരിയല്ലൂർ ആയിരുന്നു ശിൽപ്പി. നാല് പടികൾ നിർമ്മിച്ച് അതിനു നടുവിൽ എഴുത്തച്ഛൻ എഴുത്താണി കൊണ്ട് താളിയോലയിൽ എഴുതുന്നതാണ് ശിൽപ്പം.ക്ഷേത്ര ശ്രീകോവിലിനോട് സാദൃശ്യം തോന്നുന്നുണ്ടെന്ന വാദം ഉന്നയിച്ചായിരുന്നു ആദ്യം തടസ്സം പറഞ്ഞത്. എഴുത്തച്ഛനെ കണ്ടവർ ഇല്ലാത്തതിനാൽ ശിൽപ്പം എങ്ങനെ എഴുത്തച്ഛന്റേതാകും എന്ന ചോദ്യവും അന്ന് നഗരസഭ ചെയർപേഴ്സൺ ഉയർത്തിയിരുന്നു.
തിരൂര്‍ നഗരസഭയില്‍ ഒരിടത്തും എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു ബോധ്യമായതോടെ ഒരുപതിറ്റാണ്ടിലേറെ കാലം ശില്‍പിയുടെ വീട്ടില്‍ ചാക്കില്‍ കെട്ടി ശില്‍പം സൂക്ഷിച്ചു.പിന്നീട് ശില്‍പ്പി പഠിച്ച അരിയല്ലൂര്‍ ജിയുപി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു. തിരൂരിൽ പ്രതിമയക്ക് പകരം പേനയും മഷിക്കുപ്പിയും സ്ഥാപിച്ചു .ഇസ്ലാമിക മതമൗലിക വാദികളുടെ എതിർപ്പിന് കീഴടങ്ങാതെ ,തിരൂരിൽ തുഞ്ചന്റെ പ്രതിമ സ്ഥാപിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി നിരവധി തവണ സർക്കാരിനോട്ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാറി മാറി വന്ന സർക്കാരുകൾ ഇത് മുഖ വിലക്കെടുത്തിട്ടില്ല .
തിരൂരിൽ തുഞ്ചൻ പ്രതിമ സ്ഥാപിക്കുക എന്ന മുദ്രാവാക്യവുമായി,സാംസ്കാരിക,കലാ സാഹിത്യ നായകന്മാരുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രചാരണത്തിന് തയ്യാറെടുക്കുകയാണ് തപസ്യ കലാ സാഹിത്യ വേദി.തിരൂരിൽ തന്നെ തുഞ്ചൻ പ്രതിമ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും തപസ്യയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.തുഞ്ചൻ ദിനമായ ഇന്ന്, വിവിധയിടങ്ങളിൽ നടക്കുന്ന അനുസ്മരണ പരിപാടികളിൽ പ്രതിമ സ്ഥാപനം മുഖ്യ വിഷയമായി തപസ്യ ഉയർത്തിക്കൊണ്ടു വരുമെന്നും സൂചനയുണ്ട്
















Comments