ആഡംബര വേദിയോ ബലൂൺ വച്ചുള്ള അലങ്കാരങ്ങളോ ഒന്നുമില്ല, ഒരു ചെറിയ കപ്പ് കേക്കും ഒത്തിരി സ്‌നേഹവും- അങ്ങനെയാണ് ടാറ്റ സൺസിന്റെ ചെയർമാൻ രത്തൻ ടാറ്റ തന്റെ ജന്മദിനം ആഘോഷിച്ചത് . രത്തൻ ടാറ്റ തന്റെ 84-)0 ജന്മദിനം ആഘോഷിച്ചതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്
യുവ ജീവനക്കാരൻ സമ്മാനിച്ച കപ്പ്‌കേക്ക് മുറിച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും വമ്പൻ വ്യവസായി തന്റെ ജന്മദിനം ആഘോഷിച്ചത് . ടാറ്റ മോട്ടോർ ഫിനാൻസിന്റെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ വൈഭവ് ഭോയർ ആണ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ദൃശ്യങ്ങളിൽ ആർഎൻടി അസോസിയേറ്റ്‌സിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ശന്തനു നായിഡു രത്തൻ ടാറ്റയ്‌ക്ക് ഒരു കപ്പ് കേക്ക് കൊടുക്കുന്നത് കാണാം. രത്തൻ ടാറ്റ മെഴുകുതിരികൾ ഊതിക്കെടുത്തുന്നതും , മധുരം രുചിക്കുന്നതും വീഡിയോയിലുണ്ട്.
“ലാളിത്യം! രാജ്യത്തിന്റെ അഭിമാനവും എല്ലാവർക്കും പ്രചോദനവും,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ശ്രദ്ധ നേടുന്നത് .മൂന്ന് വർഷം മുൻപ് രത്തൻ ടാറ്റയാണ് ശന്തനുവിനെ ടാറ്റയിലേയ്‌ക്ക് എത്തിക്കുന്നത്.
















Comments