മലപ്പുറം:തുഞ്ചത്തെഴുത്തച്ഛന്റെ സ്മൃതി ദിനത്തിൽ അദ്ദേഹത്തെ തമസ്കരിച്ച് തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റ്. തുഞ്ചൻ സ്മൃതി ദിനമായ ഡിസംബർ 30 ന് തുഞ്ചനെ അനുസ്മരിക്കാൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒന്നുമുണ്ടായില്ല.അതെ സമയം തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഭാഷാ തപസ്വിക്ക് ജന്മനാട്ടിൽ അക്ഷരം കൊണ്ട് അജ്ഞലി തീർത്തു.
ഭാഷാപിതാവ് ജനിച്ച തിരൂരിൽ തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തുഞ്ചൻ സ്മൃതിദിനം സംഘടിപ്പിച്ചു.തുഞ്ചത്തെഴുത്തച്ഛൻ ജനിച്ച മലപ്പുറം ജില്ലയിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ പോലും ഇല്ലാത്തത്
മലയാളികൾക്ക് എക്കാലവും ഒരു കുറവാണെന്ന് സ്മൃതി ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരൻ എ.പി. അഹമ്മദ് പറഞ്ഞു
തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന അധ്യക്ഷൻ പ്രൊഫ. പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് നേടിയ തിരൂർ ദിനേശിനെ ചടങ്ങിൽ ആദരിച്ചു. തപസ്യ സംസ്ഥാന ജന. സെക്രട്ടറി അനൂപ് കുന്നത്ത്, സുധീർ പറൂർ തുടങ്ങിയവർ സംസാരിച്ചു
















Comments