കൽപ്പറ്റ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോയ രാഹുൽ ഗാന്ധിയെ ട്രോളി ബിജെപി വക്താവ് സന്ദീപ് വാര്യർ. വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ കാണ്മാനില്ലെന്ന പോസ്റ്റർ പങ്കുവെച്ചാണ് അദ്ദേഹം പരിഹസിച്ചത്. ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
മകനേ മടങ്ങിവരൂ, വയനാട് കാത്തിരിക്കുന്നൂവെന്നും 51 വയസുകാരനായ രാഹുൽ ഗാന്ധിയെ കാണ്മാനില്ലെന്നുമാണ് പോസ്റ്ററിൽ പറയുന്നത്. അവസാനമായി കണ്ടെത്തിയത് ബാങ്കോക്കിൽ വച്ചാണെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധി തന്റെ അവധി ആഘോഷം ആരംഭിച്ചത്. ബുധനാഴ്ച രാവിലെയാണ് രാഹുൽ ഇറ്റലിയിലേക്ക് പോയത്. ‘വ്യക്തിപരമായ സന്ദർശനം’ എന്ന പേരിലാണ് വിനോദസഞ്ചാരം. തുടർന്ന് രാഹുലിന്റെ സന്ദർശനത്തെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഒരു മാസം മുൻപ് രാഹുൽ ഗാന്ധി മറ്റൊരു വിദേശ യാത്ര നടത്തിയിരുന്നു.
















Comments