ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കാഞ്ചീപുരം, ചെങ്കൽപേട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയെ തുടർന്ന് ചെന്നൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും മണിക്കൂറുകളിൽ തമിഴ്‌നാടിന്റെ തീരദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Visuals from RR Stadium in Egmore, Chennai during the sudden rain and heavy wind. @xpresstn @NewIndianXpress #ChennaiRains pic.twitter.com/Bz7NtzkZPC
— Novinston Lobo (@NovinstonLobo) December 30, 2021
മണിക്കൂറുകളായി ചെന്നൈയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. നാളെയും മഴ തുടരുമെന്നാണ് പ്രവചനം. ചെന്നൈയിലെ വി.ആർ മാളിന്റെ മേൽക്കൂര തകർന്ന് വെള്ളം അകത്ത് പ്രവേശിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി. മാളിലെ എസ്‌കലേറ്ററിന് സമീപത്തേക്കാണ് മേൽക്കൂര തകർന്ന് വീണത്. ആർക്കും പരിക്കുകളില്ല.
#chennairains: As heavy rains continue to lash the city, rain water began to leak from the false ceiling of #VRMall creating panic among visitors.#Chennai #ChennaiRains2021 pic.twitter.com/A0ZSBUYb21
— DT Next (@dt_next) December 30, 2021
Just in heavy rain in #Chennai..
God keep everyone safe🙏#chennairains #REDALERT pic.twitter.com/Ibj7zd5nTh
— Ayesha (@Ayesha86627087) December 30, 2021
മൈലാപൂരിൽ ഇന്ന് പകൽ 200 മില്ലീമീറ്റർ എന്ന തോതിൽ മഴ ലഭിച്ചിരുന്നു. അൽവാർപേട്ട്, ടിനഗർ, റോയപേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ്. ചെന്നൈ നഗരത്തിലെ പല പ്രധാനപ്പെട്ട റോഡുകളും വെള്ളത്തിനടിയിലായതിനാൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
#chennai mountroad 30 dec 20hrs after rain traffic
Yenga danda pooringa – covid omicron lockdown le pic.twitter.com/IOWfZjl1y9
— sanathan (cricket) CRYPTOLUCKY blokchain podometic (@rrpipada) December 30, 2021
#ChennaiRain Heavy rains lashing in Nanganallur, Cbennai… The below video is the current status of Pazhavanthangal Subway. @praddy06 @karthickselvaa @chennaiweather @chennaicorp pic.twitter.com/5kbVr524bd
— S. Senthamizh Sankar (@Senthamizh1907) December 30, 2021
















Comments