കൊച്ചി: സഹോദരിയെ കൊന്ന ശേഷം ഒളിവിൽ പോയ ജിത്തുവിനെ പോലീസ് കണ്ടെത്തിയത് അഗതി മന്ദിരത്തിൽ നിന്ന്. കാക്കനാട്ടെ തെരുവോരം മുരുകന്റെ അഗതിമന്ദിരത്തിൽ നിന്നാണ് പോലീസ് ജീത്തുവിനെ പിടികൂടിയത്.
പോലീസ് തന്നെയായിരുന്നു ജീത്തുവിനെ അഗതിമന്ദിരത്തിൽ എത്തിച്ചത്. എറണാകുളം മേനക ജംഗ്ഷനിൽ അലഞ്ഞു നടന്ന യുവതിയെ വനിതാ പോലീസുകാരാണ് ഇന്നലെ അർദ്ധരാത്രിയോടെ അഗതിമന്ദിരത്തിലെത്തിച്ചത്.പർദ്ദയും മുകളിൽ ഷാളും മുഖത്ത് മാസ്‌കും ഉണ്ടായതിനാൽ വനിതാ പൊലീസുകാർ തിരിച്ചറിഞ്ഞില്ല. ലക്ഷദ്വീപ് നിവാസിയാണെന്നായിരുന്നു പോലീസിനോട് ജീത്തു പറഞ്ഞത്.
ഇന്ന് രാവിലെയോടെ അഗതിമന്ദിരത്തിൽ ലക്ഷദ്വീപ് പോലീസ് എത്തിയപ്പോഴും പേര് മാറ്റിപ്പറഞ്ഞ് അവരെ കബളിപ്പിച്ചു.
സംശയം തോന്നിയ പോലീസ് മടങ്ങിയെങ്കിലും ജീത്തു അവരുടെ നിരീക്ഷണത്തിലായിരുന്നു.തുടർന്ന് മുരുകൻ യുവതിയെ പ്രത്യേകമായി മുറിയിൽ താമസിപ്പിച്ചു. കാമുകനെ കാണാൻ പോകുവാണെന്നായിരുന്നു മുരുകനോട് ജീത്തു പറഞ്ഞത്.
അവരുടെ രണ്ട് കൈകളും പൊളളിയിരുന്നതായും മുരുകൻ വ്യക്തമാക്കി. ഇംഗ്ലീഷും ഹിന്ദിയും ഒരുപോലെ വശമുളള ജീത്തുവിന്റെ സംസാര രീതിയിൽ മാനസിക വിഭ്രാന്തിപോലെ തോന്നിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈകീട്ടോടെ പോലീസെത്തി ജീത്തുവിനെ പിടികൂടുകയായിരുന്നു.
സാധാരണ ഉണ്ടാകുന്ന പോലെ വിസ്മയയുമായി വഴക്കുണ്ടായെന്നും വഴക്കിനിടെ ദേഷ്യത്തിൽ കത്തി കൊണ്ട് വിസ്മയയെ കുത്തിയെന്നുമാണ് ജീത്തു നൽകിയ മൊഴി കുത്തേറ്റ വിസ്മയ മരിച്ചുവെന്ന് തോന്നിയപ്പോൾ മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തി. കൊലപാതകത്തിന് ആരുടെയും പ്രേരണയും സഹായവും ഇല്ലെന്ന് ജിത്തു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
















Comments