തിരുവനന്തപുരം:പുതിയ പ്രതീക്ഷകളുമായി 2022 പിറന്നു.ഒമിക്രോൺ ഭീതികൾക്കിടയിൽ കനത്ത നിയന്ത്രണത്തിലാണ് ലോകമെങ്ങും പുതുവർഷത്തെ വരവേറ്റത്.വർണാഭമായ വെടിക്കെട്ടോടെയാണ് ലോകം പുതുവർഷത്തെ സ്വീകരിച്ചത്.
പസഫിക്കിലെ കുഞ്ഞു ദ്വീപായ ടോങ്കോയിലാണ് ആദ്യം പുതുവർഷമെത്തിയത്.പിന്നാലെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവർഷമെത്തി. ന്യൂസിലാൻഡിലെ ഓക്ലാൻഡ് നഗരത്തിലാണ് ആദ്യം പുതുവത്സരാഘോഷം നടത്തിയത്.ഒമിക്രോൺ ഭീതി നിലനിൽക്കുന്ന ലണ്ടനിൽ ഈ തവണ വലിയ ആഘോഷങ്ങൾ ഉണ്ടായില്ല.പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ട് ഇത്തവണ ലണ്ടനിൽ ഒഴിവാക്കിയിരുന്നു.
രാജ്യത്ത് ഡൽഹി,മുംബൈ,ബെംഗളൂരു,ചെന്നൈ തുടങ്ങിയ വലിയ നഗരങ്ങളിലെല്ലാം കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങളോടെയായിരുന്നു പുതുവത്സരാഘോഷം നടന്നത്.രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്ത് രാത്രിയോടെ പൊതുസ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വലിയ രീതിയിൽ ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റിരുന്ന നഗരങ്ങൾ ഈ തവണ വിജനമായി. ബീച്ചുകളും പാർക്കുകളും തികഞ്ഞ നിശബ്ദതയോടെയാണ് 2022 നെ വരവേറ്റത്.
















Comments