യുഎഇയിൽ ക്രിപ്റ്റോകറൻസി തട്ടിപ്പുകൾ നടത്തുന്ന സൈബർ കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ കഠിന തടവും അല്ലെങ്കിൽ 250,000 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ പിഴയും ലഭിക്കുമെന്ന് ഉന്നത നിയമ വിദഗ്ധർ അറിയിച്ചു. ഓൺലൈൻ സാങ്കേതികവിദ്യകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള ആദ്യത്തെ സമഗ്രമായ നിയമം ജനുവരി 2 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.
ഏതൊരു വഞ്ചനാപരമായ സ്‌കീം കുറ്റകൃത്യം ആവുന്നതിനപ്പുറം, ഒരു ക്രിപ്റ്റോ സ്‌കാം ഓൺലൈനിൽ പ്രവർത്തിപ്പിക്കുന്നത് പുതിയ നിയമപ്രകാരം വ്യക്തികളെ പ്രോസിക്യൂഷന് വിധേയമാക്കും.മിക്ക രാജ്യങ്ങളിലെയും പോലെ ഈ തട്ടിപ്പുകൾ യുഎഇയിലും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമത്തിന് വഴി തെളിയിച്ചതെന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ദുബായുടെ ഔദ്യോഗിക ക്രിപ്റ്റോകറൻസിയായി അവകാശപ്പെട്ട ദുബായ് കോയിൻ അഴിമതിയാണ് സമീപകാല ഉദാഹരണമെന്നും അവർ കൂട്ടി ചേർത്തു . പുതിയ നിയമ പ്രകാരം ക്രിപ്റ്റോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്സിഎ) ലൈസൻസ് നൽകണമെന്നും, ഡോക്യുമെന്റേഷനും മറ്റ് വശങ്ങളും ഓഫർ ചെയ്യുന്നതിനുള്ള അംഗീകാരം നേടണമെന്നും ആവശ്യപ്പെടുന്നു.
ഹാക്കിംഗ്, തീവ്രവാദം, തെറ്റായ വിവരങ്ങളോ വ്യാജ വാർത്തകളോ പ്രചരിപ്പിക്കൽ, പൊതു ധാർമികതയ്‌ക്ക് വിരുദ്ധമായ മറ്റ് ഉപയോഗങ്ങൾ എന്നിവ പോലുള്ള നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി സാങ്കേതികവിദ്യയുടെ ഉപയോഗം പുതിയ നിയമ പ്രകാരം ശിക്ഷയ്‌ക്ക് കാരണങ്ങൾ ആവുന്നു.














Comments