ആദ്യവും അവസാനവും പുതുവർഷം ആഘോഷിക്കുന്നത് സമോവയിൽ, ആദ്യ പുതുവത്സരം ആഘോഷിക്കാൻ വെള്ളിയാഴ്ച ഒഴിവാക്കിയ ദ്വപ് രാജ്യത്തിന്റെ കഥ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ആദ്യവും അവസാനവും പുതുവർഷം ആഘോഷിക്കുന്നത് സമോവയിൽ, ആദ്യ പുതുവത്സരം ആഘോഷിക്കാൻ വെള്ളിയാഴ്ച ഒഴിവാക്കിയ ദ്വപ് രാജ്യത്തിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 04:08 pm IST
FacebookTwitterWhatsAppTelegram

ലോകമിന്ന് പുതുവർഷത്തിന്റെ വരവ് ആഘോഷിക്കുകയാണ്.ഒമിക്രോൺ ഭീതിയിലാണെങ്കിലും കടുത്ത നിയന്ത്രങ്ങൾക്ക് നടുവിലിരുന്ന് ലോകം മൊത്തം പുതുവർഷത്തെ വരവേറ്റു.ഇന്ത്യൻ സമയത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ലോകത്തേക്ക് പുതുവർഷം കടന്നെത്തിയത് ഡിസംബർ 31 വൈകുന്നേരം മൂന്നര മണിക്കാണ്. അവസാനം എത്തുന്നത് ജനുവരി ഒന്ന് വൈകുന്നേരം നാലര മണിക്കും.
കൗതുകം അല്ലേ.

സമയക്രമം അനുസരിച്ച് ആദ്യം പുതുവർഷമെത്തിയ രാജ്യം തെക്കൻ സമുദ്രത്തിലെ സമോവ ദ്വീപാണ്.അവസാനമെത്തുന്നതും സമോവയിലാണ്.ആശയക്കുഴപ്പത്തിലാവേണ്ട.ആദ്യം പുതുവർഷമെത്തുന്ന സ്ഥലവും അവസാനം പുതുർഷമെത്തുന്ന സ്ഥലവും ഒന്നല്ല.ഒരേ പേരുള്ള രണ്ട് സ്ഥലങ്ങളാണവ.രണ്ടാമത് പറഞ്ഞ സമോവ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സമോവയാണ്.

ആദ്യം പുതുവർഷം ആഘോഷിക്കുന്ന സമോവയും അവസാനം പുതുവർഷം ആഘോഷിക്കുന്ന അമേരിക്കൻ സമോവയും തമ്മിലുള്ള ദൂരം വെറും 80 കിലോമീറ്ററാണ്. പക്ഷേ ഈ പ്രദേശങ്ങൾ തമ്മിലുള്ള സമയ ദൈർഘ്യം 25 മണിക്കൂറും. ആദ്യത്തെ പുതുവർഷാഘോഷം നടക്കുന്ന സമോവയിൽ പുതുവർഷം പിറന്നു കഴിഞ്ഞ് 25 മണിക്കൂർ കഴിയുമ്പോൾ അതായത് ഇന്ത്യൻ സമയം ജനുവരി ഒന്ന്, വൈകുന്നേരം നാലര മണിയോടെ 80 കിലോമീറ്റർ മാത്രം അകലെയുള്ള അമേരിക്കൻ സമോവയിൽ പുതുവർഷം എത്തും. സമയ സഞ്ചാരത്തിന്റെ ഏറ്റവും വലിയ കൗതുകങ്ങളിലൊന്നായി ഇതു വിലയിരുത്തപ്പെടുന്നു.

തെക്കൻ പസഫിക്ക് സമുദ്രത്തിൽ സമോവയുടെ കിഴക്കായി 80 കിലോമീറ്റർ മാറിയാണ് അമേരിക്കൻ സമോവ സ്ഥിതി ചെയ്യുന്നത്. നേരത്തേ അമേരിക്കൻ സമോവയ്‌ക്ക് ഒപ്പം പുതുവർഷം അവസാനം ആഘോഷിക്കുന്ന പ്രദേശമായിരുന്നു സമോവയും. ആദ്യം പുതുവർഷത്തെ എതിരേൽക്കുന്ന ഇടമായി സമോവ മാറിയത് 2012ലാണ്. അതുവരെ അമേരിക്കൻ സമോവയുടെ സമയക്രമം പിന്തുടർന്നിരുന്ന സമോവ 2011 ഡിസംബർ മാസത്തിൽ ഒരു ദിവസം മുന്നേ സഞ്ചരിച്ചു തുടങ്ങുകയായിരുന്നു. അതിന് പിന്നിൽ രസകരമായാെരു കഥയുണ്ട്.

 


2011 വരെ പുതുവർഷം ആദ്യം എത്തിയിരുന്നത്. ഓസ്ട്രേലിയ- ന്യൂസിലൻഡ് രാജ്യങ്ങൾക്കും സമോവയ്‌ക്കും ഇടയിലുള്ള ക്രിസ്മസ് ദ്വീപിലും കരിബാത്തി ദ്വീപിലുമായിരുന്നു. അതിനുശേഷം ഒരു ദിവസം കഴിഞ്ഞു പുതുവർഷത്തെ അവസാനം വരവേൽക്കുന്ന സ്ഥലങ്ങളിലൊന്നായിരുന്നു സമോവ. അമേരിക്കൻ സമയക്രമമായിരുന്നു അന്ന് സമോവ പിന്തുടർന്നിരുന്നത്. അതായത് ഓസ്‌ട്രേലിയയ്‌ക്കും ന്യൂസിലാൻഡിനും ഒരു ദിവസം പിന്നിൽ.സമോവയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികളാകട്ടെ ന്യൂസിലാൻഡും ഓസ്‌ട്രേലിയയുമായിരുന്നു.

ഓസ്‌ട്രേലിയയും ന്യൂസിലൻഡും പുതുവത്സരം ആഘോഷിച്ച് ഒരു ദിവസം കഴിഞ്ഞു മാത്രം ആഘോഷം നടക്കുന്ന സമോവയ്‌ക്ക് അവരുമായുള്ള വാണിജ്യ ബന്ധത്തിൽ വലിയ നഷ്ടമാണുണ്ടാക്കിയത്. രാഷ്‌ട്രങ്ങൾ തമ്മിലുള്ള വ്യാപാരം സുഗമമായി മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ ഓസ്ട്രേലിയയ്‌ക്കും ന്യൂസിലൻഡിനുമൊപ്പം പുതുവർഷം ആഘോഷിക്കുന്നതാണ് എന്ന് സമോവ മനസ്സിലാക്കി.

തുടർന്ന് അവർ ഓസ്‌ട്രേലിയൻ സമയക്രമത്തിനനുസരിച്ച് സഞ്ചരിക്കുവാൻ തീരുമാനിച്ചു. അതായത് ഒരു ദിവസം മുന്നേ സഞ്ചരിക്കുവാൻ. അതിനായി അവർ ചെയ്തത് തങ്ങളുടെ നടപ്പു വർഷത്തിൽ നിന്നും ഒരു ദിവസം വെട്ടിക്കുറയ്‌ക്കുക എന്നുള്ളതായിരുന്നു. തങ്ങളുടെ കലണ്ടറിൽ നിന്നും ഒഴിവാക്കാനായി അവർ തെരഞ്ഞെടുത്ത ദിവസം 2011 ഡിസംബർ 30 വെള്ളിയാഴ്ചയായിരുന്നു. അന്ന് രാത്രി സമോവയിൽ വിവിധാചാരങ്ങളിലുള്ള പ്രാർഥനകൾക്കൊപ്പം ആഘോഷങ്ങളും നടന്നു. 29 വ്യാഴാഴ്ച അർദ്ധരാത്രിക്കു ശേഷം സമോവയിലെ ജനങ്ങൾ എത്തിയത് ഡിസംബർ 31 ശനിയാഴ്ചയിലേക്കായിരുന്നു. അതായത് ഡിസംബർ 30 വെള്ളി എന്ന ദിവസം ഇല്ലാതായി. അങ്ങനെ 2011 ഡിസംബർ 31-ന് അർദ്ധരാത്രി അവർ ലോകത്ത് പുതുവത്സരം ആഘോഷിക്കുന്ന ആദ്യ രാജ്യമായി മാറി.

 

നേരത്തേ അമേരിക്കൻ സമയം സ്വീകരിച്ചിരുന്നപ്പോൾ രേഖയുടെ കിഴക്കു ഭാഗത്തായിരുന്നു സമോവയുടെ സ്ഥാനം. എന്നാൽ അവർ ഓസ്‌ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും ടൈംസോണിൽ ചേരാൻ തീരുമാനിച്ചതോടെ സമോവയെ പടിഞ്ഞാറു ഭാഗത്താക്കി രേഖ മാറ്റിവരയ്‌ക്കുകയായിരുന്നു.

ഉത്തര- സക്ഷിണ ധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപിക രേഖയായ ഇന്റർനാഷണൽ ഡേറ്റ് ലൈൻ അനുസരിച്ചാണ് സമയക്രമം തീരുമാനിക്കുന്നത്. ഒരു ദിവസം ആദ്യം ആരംഭിക്കുന്നത് ഈ രേഖയുടെ പടിഞ്ഞാറ് ഭാഗത്താണ്. എന്നാൽ രാജ്യങ്ങളുടെ കിടപ്പനുസരിച്ച് ഇന്റർനാഷണൽ ഡേറ്റ് ലൈൻ ഒരു നേർരേഖയല്ല. ചിതറിക്കുകിടക്കുന്ന ഭൂവിഭാഗങ്ങളെ ഉൾകൊള്ളിക്കാൻ ഇതു വളഞ്ഞു പുളഞ്ഞാണ് പോകുന്നത്.

 

Tags: newyearnew year
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies