ന്യൂഡൽഹി : ഐഐടി, ജാമിയ മിലിയ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ആറായിരം സ്ഥാപനങ്ങൾക്ക് ഇനി വിദേശത്ത് നിന്ന് ധനസഹായം ലഭിക്കില്ല . ഈ സ്ഥാപനങ്ങളുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ചതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി . വിദേശത്ത് നിന്നുള്ള ധനസഹായത്തിന് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് (എഫ്‌സിആർഎ) രജിസ്ട്രേഷൻ ആവശ്യമാണ്. എഫ്‌സിആർഎ രജിസ്‌ട്രേഷൻ ശനിയാഴ്ച അവസാനിച്ചു.
ഈ സ്ഥാപനങ്ങളിൽ ചിലത് എഫ്‌സിആർഎ ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിച്ചിട്ടില്ല , മറ്റ് ചിലത് നൽകിയ അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചതായും എഫ്‌സിആർഎ രജിസ്‌ട്രേഷൻ അധികൃതർ പറഞ്ഞു.
ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ഇന്ത്യൻ യൂത്ത് സെന്റർ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ട്യൂബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ , ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ എന്നിവയുടേതടക്കം ലൈസൻസ് റദ്ദായിട്ടുണ്ട് .
ഈ വർഷമാദ്യം, 2020 സെപ്റ്റംബർ 29 നും 2021 സെപ്റ്റംബർ 30 നും ഇടയിൽ കാലഹരണപ്പെടുന്ന എൻജിഒകളുടെ രജിസ്‌ട്രേഷന്റെ സാധുത പുതുക്കാൻ സർക്കാർ 2021 ഡിസംബർ 31 വരെ സമയം നീട്ടി നൽകിയിരുന്നു . ലൈസൻസിനായി അപേക്ഷിക്കാൻ സർക്കാർ പിന്നീടും ആവശ്യപ്പെട്ടിരുന്നു . എന്‍ജിഒകളുടെ എഫ്സിആര്‍എ രജിസ്‌ട്രേഷന്റെ സാധുത മാര്‍ച്ച് 31 വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയതായും റിപ്പോർട്ടുണ്ട് .
















Comments