കോട്ടയം ; കോട്ടയം ഏഴ് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ആജീവനാന്തം തടവ്. ഇത് കൂടാതെ ഒരു ലക്ഷം രൂപ പിഴയും അടയ്‌ക്കണം. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2017 മുതൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 2020 ഒക്ടോബറിലാണ് പെൺകുട്ടിയുടെ അമ്മ ഈ വിവരം അറിയുന്നത്. രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടി പെട്ടെന്ന് നിലവിളിച്ച് എഴുന്നേൽക്കുയായിരുന്നു. തുടർന്ന് അമ്മ വിവരം ചോദിച്ചതോടെയാണ് രണ്ടാനച്ഛൻ കടന്നുപിടിച്ചെന്ന് പെൺകുട്ടി പറഞ്ഞത്.
ഇതിന് പിന്നാലെ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തു. 2017ൽ ഏഴാം വയസ് മുതൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി. റാന്നിയിൽ വാടകയ്‌ക്കു താമസിച്ചിരുന്ന സമയത്ത് അമ്മ ജോലിക്കു പുറത്തുപോകുമ്പോൾ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചതായും കുട്ടി വെളിപ്പെടുത്തി. ഇതോടെയാണ് രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഏറെ കാലം നീണ്ട വാദത്തിനൊടുവിലാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. ക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും, അതുകൊണ്ടാണ് കടുത്ത ശിക്ഷ നൽകുന്നതെന്നും കോടതി വ്യക്തമാക്കി.
















Comments