ചെന്നൈ : വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശം അയച്ച് ശല്യം ചെയ്ത ക്രിസ്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. തിരുനൽവേലി സമറിയ യോവൻ ഹയർസെക്കന്ററി സ്‌കൂളിലെ പ്രിൻസിപ്പാൾ ക്രിസ്റ്റഫർ ജെബകുമാറിനെതിരെയാണ് കേസ് എടുത്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി.
പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനികൾക്കാണ് ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചത്. സ്‌പെഷ്യൽ ക്ലാസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനെന്ന വ്യാജേന വിദ്യാർത്ഥിനികളുടെ മൊബൈൽ നമ്പർ കെെക്കലാക്കിയ ശേഷം ഇയാൾ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനികളിൽ ചിലർ ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രക്ഷിതാക്കളുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരമാണ് ക്രിസ്റ്റഫറിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഉടനെ അറസ്റ്റുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
















Comments