പാലക്കാട്: സിപിഎം നേതാക്കൾക്കിടയിൽ വീഭാഗീയത ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കുവഴങ്ങാതെ നേതാക്കൾ സ്വയം ആളാകാൻ നോക്കിയാൽ നേതൃത്വം സ്വന്തം നിലയിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. സംഘടനാ റിപ്പോർട്ടിലുള്ള മറുപടിയിലാണ് ഏരിയാ കമ്മറ്റിയിലെ ചേരിതിരിഞ്ഞുള്ള മത്സരത്തെ മുഖ്യമന്ത്രി തുറന്ന് വിമർശിച്ചത്.പുതുശ്ശേരി,കൊല്ലങ്കോട്,കുഴൽമന്ദം ഏരിയ കമ്മിറ്റികളിലുണ്ടായ വിഭാഗീതയും മുഖ്യമന്ത്രി വിമർശിച്ചു.
തന്നിലേക്ക് പാർട്ടി ചുരുങ്ങണമെന്ന് ആരെങ്കിലും ശഠിച്ചാൽ അതിനെ നേതൃത്വം അംഗീകരിക്കില്ല.അവർക്കെതിരെ മാത്രമല്ല അവരോട് കൂട്ടായ്മ ഉണ്ടാക്കുന്നവർക്കും പാർട്ടിയിൽ ഇടമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞൂ. പ്രസ്ഥാനമുണ്ടെങ്കിലേ ഓരോത്തർക്കും നിലനിൽപ്പുണ്ടാകൂ എന്നത് മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
















Comments