ഇസ്ലാമാബാദ്: ലോകകപ്പ് ടി20യിൽ സെമിഫൈനലിൽ ഓസ്‌ട്രേലിയയോടെ ഏറ്റ തോൽവി അപ്രതീക്ഷിതവും ഉറക്കംകെടുത്തിയതെന്നും പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. കഴിഞ്ഞ വർഷത്തെ നിർണ്ണായക നിമിഷങ്ങളെക്കുറിച്ചാണ് അസം ഓർമ്മിച്ചത്.
ലോകകപ്പ് ടി20 കിരീടം നേടാൻ എളുപ്പം സാധിക്കുമായിരുന്ന വർഷമാണ് കടന്നുപോയത്. ഗ്രൂപ്പ് പോരാട്ടത്തിൽ അനായാസം തോൽപ്പിച്ച ഓസ്‌ട്രേലിയയോട് സെമിഫൈനലിലേറ്റത് അപ്രതീക്ഷിത ആഘാതമാണെന്നാണ് അസം പറയുന്നത്. ആ രാത്രി ഞങ്ങളാരും ഉറങ്ങിയിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന് പോലും മനസ്സിലാകാത്ത തരത്തിലാണ് കളി മാറിമറിഞ്ഞത്. അത്രയേറെ ഒത്തിണക്കത്തോടെയാണ് ഞങ്ങൾ എല്ലാ കളിയിലും പോരാടിയത്.
ടി20യിലെ ഏറ്റവും മികച്ച ജയം ഇന്ത്യയെ പത്തുവിക്കറ്റിന് തോൽപ്പിച്ചതാണെന്നും ബാബർ അസം പറഞ്ഞു. മികച്ച ഇന്ത്യൻ ബൗളർമാരെ നേരിടാൻ ഞങ്ങൾ നടത്തിയ എല്ലാ മുൻ കരുതലുകളും അന്ന് ഫലം കണ്ടെന്നും അസം പറഞ്ഞു.
















Comments