ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ വ്യാപനത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,553 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സജീവ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ആകെ 1,22,801 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
കൊറോണ രോഗികളിൽ 21 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 284 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 9,249 രോഗമുക്തി നേടി.
ഒമിക്രോൺ രോഗികളിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ഒടുവിൽ വന്ന കണക്ക് പ്രകാരം ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 1,525 ആയി. ഇതിൽ 560 പേരും രോഗമുക്തി നേടിയവരാണ്. രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. സംസ്ഥാനത്ത് 450 പേർക്ക് ഒമിക്രോൺ റിപ്പോർട്ട് ചെയ്തപ്പോൾ തൊട്ടുപിന്നിൽ 351 കേസുകളുമായി ഡൽഹിയാണുള്ളത്. ഗുജറാത്തിൽ 136 പേർ ഒമിക്രോൺ ബാധിതരായി. കേരളത്തിൽ 109 പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
















Comments