ലക്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പുരോഗതിയിലേക്ക് അതിവേഗം നയിക്കുകയാണ് ബി.ജെ.പി. കേന്ദ്രസർക്കാറിന്റെയും നരേന്ദ്രമോദിയുടേയും ശക്തമായ പിന്തുണയാണ് തനിക്ക് കരുത്തെന്നും യോഗി വ്യക്തമാക്കി. തന്റെ സ്ഥിരം മണ്ഡലമായ ഗോരഖ്പൂരാണോ അതോ സ്വയം അയോദ്ധ്യയാണോ ഇത്തവണ പരിഗണിക്കുക എന്നത് യോഗി വ്യക്തമാക്കിയിട്ടില്ല.
പാർട്ടി എവിടെ നിശ്ചയിക്കുന്നോ അവിടെ മത്സരിക്കാൻ താൻ തയ്യാറാണ്. നമ്മുടെ ലക്ഷ്യം ഉത്തർപ്രദേശിന്റെ സമ്പൂർണ്ണ വികസനമാണ്. ഇന്ത്യയുടെ വികസനകുതിപ്പിനൊപ്പവും അഴിമതി രഹിത ഭരണത്തിനൊപ്പവും നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ബി.ജെ.പിയിലേക്ക് വരുകയാണെന്നും യോഗി പറഞ്ഞു. ഗോരഖ്പൂരിൽ നിന്നും തുടർച്ചയായി അഞ്ചു തവണയായി യോഗി ആദിത്യനാഥ് എം.പിയായിരുന്നു.
അയോദ്ധ്യയാണ് ഇത്തവണ ഉത്തർപ്രദേശിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായയത് വലിയ ഉണർവ്വാണ്. പ്രധാനമന്ത്രി നേരിട്ട് ശ്രദ്ധിക്കുന്ന വാരാണസിയും ഉത്തർപ്രദേശിലെ സാംസ്‌കാരിക നഗരമായി അതിവേഗമുയരുകയാണ്. മീററ്റിലെ കായിക സർവ്വകലാശാല, എക്‌സ്പ്രസ് ഹൈവേ, പ്രതിരോധ വ്യവസായ ഇടനാഴി അടക്കം കേന്ദ്രസർക്കാറിന്റെ സമീപകാലത്തെ എല്ലാ പദ്ധതികളേയും കേന്ദ്രീകരിച്ചാണ് യോഗി ആദിത്യനാഥ് ജനമനസ്സിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
















Comments