ബെംഗളൂരു: ഗോമൂത്രത്തിൽ നിന്ന് നൂറിലധികം ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ. ഗോമൂത്രത്തിൽ നിന്ന് ഷാംപൂവും ഓയിൽ പെയിന്റും നിർമ്മിക്കാനാണ് പദ്ധതി.എല്ലാ ജില്ലയിലും ഗോശാല നിർമിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഗോശാലകളുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഗോശാലകൾ നിർമ്മിക്കുക മാത്രമല്ല, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിൽ ക്ഷീരകർഷകരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ചില ഗോശാലകളെ പദ്ധതിക്കായി തെരഞ്ഞെടുക്കുമെന്നും പിന്നീട് എല്ലാ ഗോശാലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽ നിന്നും നൂറിലധികം ഉത്പന്നങ്ങൾ നിർമിക്കാമെന്നും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിൽ ഒഴിവുള്ള 458 തസ്തികകൾ നികത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുമതി നൽകിയതായി മന്ത്രി കൂട്ടിച്ചേർത്തു.
Comments