വിദേശ പണം സ്വീകരിക്കുന്ന എൻജിഒകൾക്ക് ആശ്വാസം; എഫ്‌സിആർഎ ലൈസൻസുകൾ കാലഹരണപ്പെട്ട സംഘടനകളുടെ രജിസ്‌ട്രേഷൻ മാർച്ച് 31 വരെ നീട്ടി
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വിദേശ പണം സ്വീകരിക്കുന്ന എൻജിഒകൾക്ക് ആശ്വാസം; എഫ്‌സിആർഎ ലൈസൻസുകൾ കാലഹരണപ്പെട്ട സംഘടനകളുടെ രജിസ്‌ട്രേഷൻ മാർച്ച് 31 വരെ നീട്ടി

Janam Web Desk by Janam Web Desk
Jan 2, 2022, 01:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലൈസൻസ് പുതുക്കാത്ത 6000 എൻജിഒകൾക്ക് ആശ്വാസം പകർന്നുകൊണ്ട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അവരുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) രജിസ്‌ട്രേഷൻ 2022 മാർച്ച് 31 വരെ നീട്ടി. ചില നിബന്ധനകൾ പാലിക്കുകയാണെങ്കിൽ എൻജിഒകളുടെ എഫ്‌സിആർഎ രജിസ്‌ട്രേഷന്റെ സാധുത 2022 മാർച്ച് വരെ നീട്ടിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. എഫ്‌സിആർഎ രജിസ്‌ട്രേഷൻ പുതുക്കാൻ വിസമ്മതിച്ചതോടെ, നിഷേധിക്കപ്പെട്ട എൻജിഒകളുടെ എണ്ണം ഡിസംബർ 31ന് 6578 ൽ നിന്ന് 12,580 ആയി ഉയർന്നു.

പുതുക്കൽ അപേക്ഷകൾ നിരസിച്ച എൻജിഒകൾക്ക്, പുതുക്കാനുള്ള അപേക്ഷ നിരസിക്കുന്ന തീയതിയിൽ സർട്ടിഫിക്കറ്റിന്റെ സാധുത കാലഹരണപ്പെട്ടതായി കണക്കാക്കുമെന്ന് വിജ്ഞാപനത്തിൽ പരാമർശിക്കുന്നു. വിദേശ സംഭാവന സ്വീകരിക്കുന്നതിനോ സ്വീകരിച്ച വിദേശ സംഭാവന വിനിയോഗിക്കുന്നതിനോ അസോസിയേഷന് അർഹത ഉണ്ടായിരിക്കുന്നതല്ല. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ പുതുക്കൽ നിരസിക്കുകയും ഇപ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതിനാൽ വിദേശ സംഭാവനകൾ സ്വീകരിക്കാനാവില്ല.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു), ജാമിയ മിലിയ ഇസ്‌ലാമിയ, ഐഐടി ഡൽഹി, ലേഡി ശ്രീറാം കോളേജ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ട്യൂബർകുലോസിസ് അസോസിയേഷൻ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 5,789 സ്ഥാപനങ്ങളുടെ എഫ്‌സിആർഎ ലൈസൻസ് അതേ ദിവസം തന്നെ അഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ലെപ്രസി മിഷൻ, ഡൽഹി യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങൾ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ലൈസൻസുകൾ അസാധുവാക്കി. ലൈസൻസ് ലഭിക്കുന്നതിന് അഭ്യന്തര മന്ത്രാലയം നൽകിയ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ 179 ഓളം പേർക്ക് എഫ്‌സിആർഎ രജിസ്‌ട്രേഷൻ നിഷേധിക്കപ്പെട്ടു.

FCRA 2010, FCRR 2011 എന്നിവയ്‌ക്ക് കീഴിലുള്ള യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഡിസംബർ 25ന് അഭ്യന്തര മന്ത്രാലയം മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസൻസ് പുതുക്കിയില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ(എസ്ബിഐ) ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റി അതിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നിരയിൽ നിന്ന് മമത ബാനർജി, ശശി തരൂർ, പി ചിദംബരം, ജയന്ത് ചൗധരി എന്നിവർ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

എന്താണ് എഫ്‌സിആർഎ നിയമം 2020?
വ്യക്തികളും അസോസിയേഷനുകളും കമ്പനികളും വിദേശ സംഭാവന സ്വീകരിക്കുന്നതും വിനിയോഗിക്കുന്നതും നിയന്ത്രിക്കുന്ന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് 2020 സെപ്റ്റംബറിൽ പാർലമെന്റ് വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 2020 പാസാക്കി. സംഭാവനകൾ അല്ലെങ്കിൽ ഏതെങ്കിലും കറൻസി, സെക്യൂരിറ്റി അല്ലെങ്കിൽ ആർട്ടിക്കിൾ എന്നിവയുടെ കൈമാറ്റം സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമാക്കി. സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി എൻജിഒകളുടെ ആധാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതിനെ പ്രതിപക്ഷം എതിർത്തിരുന്നു.

 

Tags: jamia milia islamiafeauturedIndian Medical AssociationDelhi University.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies