ലാഹോർ: ഇന്ത്യയെ പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രി. വിവരസാങ്കേതിക മേഖലയിൽ ഇന്ത്യയുടെ വളർച്ച അതിവേഗമാണ്. ലോകംമുഴുവൻ ഇന്ത്യൻ വംശജർ ഉണ്ടാക്കുന്ന മുന്നേറ്റം അതിശക്തമാണെന്നും ഇമ്രാൻഖാൻ പറഞ്ഞു.
വരുന്ന 20 വർഷംകൊണ്ട് ഇന്ത്യ ലോകത്തിലെ കയറ്റുമതി രംഗത്ത് വലിയ മാറ്റം വരുത്തും. ലക്ഷം കോടിയുടെ മുന്നേറ്റം കുറഞ്ഞതുണ്ടാകുമെന്നും ഇമ്രാൻ ചൂണ്ടിക്കാട്ടി. ലാഹോറിൽ നടന്ന വ്യവസായികളുടെ പ്രത്യേക യോഗത്തിലാണ് ഇമ്രാൻഖാന് ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിക്കേണ്ടിവന്നത്.
വികസനത്തിലും കയറ്റുമതിയിലും ഇന്ത്യയുടെ നയങ്ങളാണ് ഇമ്രാൻഖാൻ പുരോഗതിയുടെ കാരണമായി ചൂണ്ടിക്കാട്ടിയത്. അത് വിദേശനിക്ഷേപത്തിന് വലിയ പങ്കാണ് വഹിക്കുന്നത്. എന്നാൽ നമ്മുടെ സമ്പദ്വ്യവസ്ഥ വർഷങ്ങളായി ആടിയുലയുകയാണെന്ന കുറ്റസമ്മതവും ഇമ്രാന് നടത്തേണ്ടിവന്നു.
ജനങ്ങൾ പണപ്പെരുപ്പത്താൽ വീർപ്പുമുട്ടുകയാണ്. വിദേശകടം ലക്ഷക്കണക്കിന് കോടിക ളായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ 11 ശതമാനം മൂല്യശോഷണമാണ് പാകിസ്താൻ രൂപയ്‌ക്കുണ്ടായതെന്നും ഇമ്രാൻ പറഞ്ഞു. 40 മാസംകൊണ്ട് ഈ ഇടിവ് 30 ശതമാനത്തിലേക്ക് എത്തിയെന്നും ഇമ്രാൻ ചൂണ്ടിക്കാട്ടി.
Comments