തിരുവനന്തപുരം: ഒമിക്രോൺ ഭീഷണിയെ തുടർന്ന് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ തൽക്കാലം നീട്ടില്ല. നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെ അടിയന്തരമായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. രാത്രികാല നിയന്ത്രണങ്ങളിലെ തുടർ തീരുമാനം അടുത്ത യോഗത്തിലുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വരുന്ന ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊറോണ അവലോകന യോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് മണിവരെ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് കൂടി തുടരും. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങാതിരിക്കാനാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
കേസുകൾ വീണ്ടും വർദ്ധിച്ചാൽ നിയന്ത്രണങ്ങൾ കുടപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡിസംബർ 10 മുതലായിരിന്നു രാത്രികാല നിയന്ത്രണം നിലവിൽ വന്നത്. സംസ്ഥാനത്ത് നിലവിൽ 107 പേർക്കാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.
















Comments