മുംബൈ : പുതുവർഷരാവിൽ ഗോവയിൽ വൻ ലഹരിവേട്ട നടത്തി എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. ലഹരി ഇടപാടുകൾ നടത്തുന്ന രണ്ട് സ്ത്രീകളെ പിടികൂടി. ഗോവയിലെ സിയോലിമിൽ നിന്നാണ് ഇവരെ പിടികൂടിയത്.
1.030 മരിജ്യുാന, 49 ഗുളികകൾ, 25 ഗ്രാം ആംഫേടാമിൻ, 2.2 ഗ്രാം കൊകേയ്ൻ, 1 ഗ്രാം എംഡിഎംഎ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിക്കടത്ത് സംഘം ഉപയോഗിച്ച കാറും പിടികൂടി. പിടിയിലായ യുവതികൾ നൈജീരിയൻ സ്വദേശിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും ഇവർ വൻ തോതിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്നും എൻസിബി കണ്ടെത്തി.
ഡ്രഗ് സിന്റികേറ്റ് നടത്തുന്ന നൈജീരിയക്കാരിയായ യുവതിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. സംഘത്തിൽ പ്രവർത്തിക്കുന്ന വിദേശികൾ ഉൾപ്പെടെയുള്ളവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായും അവരെ ഉടൻ പിടികൂടുമെന്നും അന്വേഷണ സംഘം അറിയിച്ചു. പിടിയിലായ യുവതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
















Comments