ഭുവനേശ്വർ: വ്യാജ കറൻസികൾ പിടികൂടി പോലീസ്. ഒഡീഷയിലെ ജജ്പൂരിൽ നിന്നും 13 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ഒഡിഷ സ്വദേശി ചന്ദ്രമണി ബാൽ അറസ്റ്റിലായി. ഞായറാഴ്ചയായിരുന്നു സംഭവം.
വ്യാജ നോട്ടുകൾ സൂക്ഷിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ കണ്ടെത്തിയത്. ശാന്ത് മഹാദേവ് ഗ്രാമത്തിലെ ടൗൺ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന വാടക വീട്ടിലായിരുന്നു പോലീസ് പരിശോധന.
നോട്ടച്ചടിക്കുന്ന മെഷീനും മറ്റ് ഉപകരണങ്ങളും വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതോടെ കാത്തിയ സ്വദേശിയയായ ചന്ദ്രമണി ബാൽ അറസ്റ്റിലായി. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. 2,000, 500, 200, 100 എന്നിവയുടെ വ്യാജ നോട്ടുകളാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.
സമാനമായ കേസുകൾക്ക് ഇതിന് മുമ്പും പ്രതി അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വിശാഖപ്പട്ടണത്തേക്കും ആന്ധ്രയിലെ വിസിയാനഗരത്തിലേക്കും വ്യാജ നോട്ടുകൾ വിതരണം ചെയ്ത സംഭവത്തിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
















Comments