മുംബൈ: പീഡനക്കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാഫലം പുറത്ത് വിടണമെന്ന് ബിഹാർ സ്വദേശിനി നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഡിഎൻഎ ഫലം വൈകിയതോടെയാണ് യുവതി ഒരു മാസം മുൻപ് ഫലം പുറത്ത് വിടണമെന്ന അപേക്ഷ നൽകിയത്. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നാം തിയതിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
2019 ജൂലൈയിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം ഡിഎൻഎ ടെസ്റ്റ് നടത്തിയത്. 17 മാസങ്ങൾക്ക് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീൽ ചെയ്ത കവറിൽ ഇത് കോടതിക്ക് കൈമാറി. ഈ ഫലം പുറത്ത് വിടണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ബിനോയ് വർഷങ്ങളോളം പീഡിപ്പിച്ചെന്നും, ആ ബന്ധത്തിൽ മകനുണ്ടെന്നുമാണ് ഡാൻസ് ബാർ നർത്തകി കൂടിയായ യുവതി പരാതി നൽകിയത്.
Comments