ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേരാണ് കൊറോണ ബാധിതരായത്. തിങ്കളാഴ്ചത്തേക്കാൾ 11 ശതമാനം കൂടുതൽ രോഗികൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 124 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി മുപ്പതിനായിരത്തിലധികം കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ സജീവ രോഗികൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 1,71,830 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 11,007 പേർ രോഗമുക്തി നേടി.
3.43 കോടിയിലധികം പേർ രാജ്യത്ത് കൊറോണ ബാധിച്ചതിന് ശേഷം സുഖം പ്രാപിച്ചതായാണ് കണക്ക്. അതേസമയം ഇന്ത്യയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1900ലേക്ക് കടക്കുകയാണ്. മഹാരാഷ്‌ട്രയിലാണ് ഏറ്റവുമധികം ഒമിക്രോൺ രോഗികളുള്ളത്. പുതിയ വകഭേദം ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കേരളം.
അതേസമയം തിങ്കാളാഴ്ച മുതൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങി. 40 ലക്ഷത്തിലധികം കുട്ടികൾ ഇന്നലെ വാക്‌സിൻ സ്വീകരിച്ചതായാണ് കണക്കുകൾ.
















Comments