ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പ്രദേശത്ത് നിന്നും മാരകായുധങ്ങൾ പോലീസ് കണ്ടെടുത്തതായാണ് വിവരം.
ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ സൈന്യവും സിആർപിഎഫ് ഉദ്യോഗസ്ഥരും പോലീസുകാരും ചേർന്ന് പരിശോധന തുടങ്ങിയിരുന്നു. ഇതാണ് പിന്നീട് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ യാതൊരു പ്രകോപനവും കൂടാതെ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
















Comments