തിരുവനന്തപുരം ; കൊറോണ മൂന്നാം തരംഗത്തിന്റെ ഭീഷണിയും ഒമിക്രോൺ വ്യാപനവും വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വരാനിരിക്കുന്ന ഒരാഴ്ച നിർണായകമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒമിക്രോൺ വ്യാപനത്തെ മൂന്നാം തരംഗമായി കണക്കാക്കി മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ന് ചേരുന്ന മന്ത്രസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. കേരളത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നും ഇന്ന് തീരുമാനിക്കും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ പതുക്കെയാണ് വ്യാപനം ആരംഭിച്ചത് എങ്കിലും ഇത് ഉയർന്നുവരികയാണ്. സംസ്ഥാനത്ത് ഇന്നലെ 3600 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 25 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന് കണക്കാണിത്. കേരളത്തിൽ പതുക്കെ മാത്രമേ വ്യാപനം കുറയൂ എന്നും ഒമിക്രോൺ കൂടുതൽ പേരിലേക്ക് പകരാൻ സാദ്ധ്യതയുളളതിനാൽ അതീവ ജാഗ്രത വേണമെന്നുമാണ് വിദഗ്ധർ പറയുന്നത്. കൊറോണ കേസുകൾ വർദ്ധിച്ചാൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടവരും.
അതേസമയം സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന കൊറോണ അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. അടച്ചിട്ട ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് 150 പേർക്ക് പങ്കെടുക്കാം. നേരത്തേ 150 പേർക്കും 200 പേർക്കുമായിരുന്നു അനുമതി. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കൊറോണ ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും. എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയർപോർട്ടുകളിൽ ശക്തിപ്പെടുത്തണം എന്നാണ് നിർദ്ദേശം.
















Comments