കൊച്ചി: പോലീസിന് നേരെ മോഷ്ടാവിന്റെ ആക്രമണം. അക്രമി എഎസ്‌ഐയെ കത്തി ഉപയോഗിച്ച് കുത്തി. ബൈക്ക് മോഷ്ടാവാണ് പോലീസുകാരനെ ആക്രമിച്ചത്. പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി.
കളമശേരിയിൽ നിന്ന് ബൈക്ക് മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് പ്രതിയെ പിടികൂടുന്നതിനിടെ ആയിരുന്നു ആക്രമണം. എച്ച്എംടി കോളനിയിലെ ബിച്ചു എന്ന യുവാവാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.
ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. എളമക്കര സ്‌റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
















Comments