ജോഹന്നാസ്ബർഗ്: രണ്ടാം ടെസ്റ്റിൽ ലീഡുയർത്തി ഇന്ത്യ. മൂന്നാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടോടെ ഇന്ത്യ 2ന് 148 എന്ന നിലയിലാണ്. ഫോം വീണ്ടെടുത്ത പൂജാരയും(51) രഹാനേ(52)യുമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇന്നലെ 2 ന് 44 എന്ന സ്‌കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 2ന് 148 എന്ന നിലയിലാണ്.
ഇന്നലെ ഷാർ്ദ്ദൂൽ ഠാക്കൂറിന്റെ വൈവിധ്യമാർന്നപന്തുകളെ നേരിടാനാകാതെ 229ൽ ദക്ഷിണാഫ്രിക്ക തകർന്നു. രണ്ടാം ഇന്നിംഗ്‌സിൽ കെ.എൽ.രാഹുലിനെ(8)നും മായങ്കിനെ(23) നും നഷ്ടമായെങ്കിലും കരുതലോടെയാണ് പൂജാരയും രഹാനേയും ബാറ്റിംഗ് തുടർന്നത്.
ബൗളിംഗിൽ ഒലിവറും ജാൻസണുമാണ് വിക്കറ്റുകൾ പങ്കിട്ടത്.
















Comments