ന്യൂഡൽഹി: പാഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ വൻ സുരക്ഷാ വീഴ്ചയിൽ അതൃപ്തി പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭട്ടിൻഡ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജീവനോടെ തിരികെയെത്തിയതിന് നിങ്ങളുടെ മുഖ്യമന്ത്രിയെ നന്ദി അറിയിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു.
പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷക സംഘടനകൾ തടഞ്ഞു. 20 മിനിറ്റോളമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ലൈ ഓവറിൽ കുടുങ്ങിയത്. ഹുസൈനിവായിലേയ്‌ക്കുള്ള യാത്രക്കിടെയാണ് സംഭവം. പഞ്ചാബ് സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയത് പഞ്ചാബ് സർക്കാരിന്റെ കഴിവുകേടാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ പഞ്ചാബ് റാലിയും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് പഞ്ചാബിലെ ഭട്ടിൻഡയിൽ പ്രധാനമന്ത്രി എത്തിയത്. രണ്ട് പരിപാടികളാണ് പ്രധാനമന്ത്രിക്ക് ഇവിടെയുണ്ടായിരുന്നത്. ഹുസൈനിവാലയിൽ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുക എന്നതും, ഫിറോസ്പൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുക എന്നതുമായിരുന്നു രണ്ട് പരിപാടികൾ.
















Comments