കൊല്ലം ; എൻസിസി ക്യാംപിൽ വിദ്യാർത്ഥികൾ ശരണമന്ത്രം ചൊല്ലിയതിനെതിരെ എഐഎസ്എഫ് രംഗത്തെത്തി. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് എതിരാണെന്ന് ഈ ശരണമന്ത്ര ജപം എന്നാണ് എഐഎസ്എഫിന്റെ വാദം.
ശാസ്താംകോട്ട ഡിബി കോളജിലാണ് സംഭവം . മാവേലിക്കര എൻസിസി എട്ടാമത് കേരള ബറ്റാലിയൻ ക്യാംപാണ് കഴിഞ്ഞ മാസം 26 മുതൽ ഒന്നു വരെ ശാസ്താംകോട്ട ഡിബി കോളജില്‍ നടന്നത്. ഇതിന്റെ ഭാഗമായുളള പരേഡിലാണ് വിദ്യാർത്ഥികൾ ശരണമയ്യപ്പ എന്നു വിളിച്ചത് . എന്നാൽ ഇത്തരത്തിൽ എൻ സി സി പരേഡിൽ ശരണമന്ത്രം വിളിച്ചത് മതനിരപേക്ഷ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് എഐഎസ്എഫ് കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
അതേസമയം വിദ്യാർത്ഥികൾ മത്സരിച്ച് പരേഡ് നടത്തിയപ്പോൾ സ്വമേധയാ വിളിച്ചതാണെന്നും ആരും നിർബന്ധിച്ചു ചെയ്തതല്ലെന്നും ക്യാംപിന്റെ ചുമതലയുണ്ടായിരുന്ന സുബേദാർ മേജർ വിജയമോഹൻ അറിയിച്ചു. കരസേനയുടെ ആർട്ടിലറി റജിമെന്റിന്റെ ഭാഗമായ 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിന്റെ പോർവിളിയാണ് ശരണമയ്യപ്പ
Comments