ന്യൂഡൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിൽ സുരക്ഷാ വീഴ്ചയുണ്ടാകുകയും വാഹനം 20 മിനിറ്റോളം കുടുങ്ങിക്കിടക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി നേതാക്കൾ. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യ സംഭവമാണിതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ഒരു സംസ്ഥാന സർക്കാരിന്റെ അറിവോടെ പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് ആദ്യമാണ്. കോൺഗ്രസിന് മോദിയെ വെറുപ്പാണെന്ന് അറിയാം. പക്ഷെ ഇന്ന് അപായപ്പെടുത്താൻ ശ്രമിച്ചത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആണെന്ന് സ്മൃതി ഇറാനി മുന്നറിയിപ്പ് നൽകി.
പഞ്ചാബിലെ ക്രമസമാധാന നില ഏത് നിലയിലാണെന്നതിന്റെ തെളിവാണിതെന്നും സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രിക്ക് സുരക്ഷ നൽകാൻ കഴിവില്ലെന്നാണ് പഞ്ചാബ് ഡിജിപി പറയുന്നതെന്നും കോൺഗ്രസ് ആണ് ഇതിന് മറുപടി നൽകേണ്ടതെന്നും അവർ പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കാനും ക്രമസമാധാന പാലനത്തിനും കഴിവില്ലെങ്കിൽ കോൺഗ്രസിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പഞ്ചാബിലെ ബിജെപി അദ്ധ്യക്ഷൻ അശ്വനി ശർമ പറഞ്ഞു.
















Comments