പത്തനംതിട്ട :എരുമേലിയിൽ മദ്യപിച്ച് ജോലി ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥിനെയാണ് സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയാണ് നടപടിയെടുത്തത്.
തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. എഎസ്ഐ ശ്രീനാഥ് മദ്യപിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. കേരള പോലീസിന്റെ പെരുമാറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ പല വിഷയങ്ങളിലായി വിമർശനങ്ങളുയരുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
















Comments