കാസർകോട് : സംസ്ഥാനത്ത് ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 231 ആയി.
തൃക്കരിപ്പൂർ സ്വദേശിയ്‌ക്കാണ് രോഗബാധ കണ്ടെത്തിയത്. ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഇയാളുടെ സാമ്പിളുകൾ കൊറോണ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തിയതിലാണ് രോഗം കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളം വഴിയാണ് ഇയാൾ നാട്ടിൽ എത്തിയത്. കാസർകോട് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിലെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം മൂന്നായി.
















Comments