ആലപ്പുഴ : ഇഷ്ടവിഷയം പഠിക്കുന്നതിൽ നിന്നും വീട്ടുകാർ വിലക്കിയതിൽ മനംനൊന്ത് വിദ്യാർത്ഥി കടലിൽ ചാടി. കരുനാഗപ്പള്ളി സ്വദേശിയായ 19 കാരൻ ആണ് കടലിൽ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ടൂറിസം പോലീസിന്റെ സമയോചിത ഇടപെടലിലൂടെ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി.
ആലപ്പുഴ ബീച്ചിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. എൻട്രൻസ് പരീക്ഷയെഴുതി എഞ്ചിനീയറിംഗ് പഠിക്കണമെന്നായിരുന്നു വിദ്യാർത്ഥിയുടെ ആഗ്രഹം. എന്നാൽ വീട്ടുകാർ നിർബന്ധിച്ച് 19 കാരനെ ഡിഗ്രിയ്‌ക്ക് ചേർക്കുകയായിരുന്നു. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ ശ്രമം.
മൊബൈലിൽ മാതാവിന് സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമം. ആത്മഹത്യാ കുറിപ്പും, മൊബൈൽ ഫോണും കടപ്പുറത്തുവെച്ച ശേഷം വിദ്യാർത്ഥി കടലിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ട സന്ദർശകരിൽ ചിലർ ആണ് വിവരം പോലീസിനെ അറിയിച്ചത്.
എസ് ഐ പി. ജയറാം, സീമ, മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് കാര്യം അന്വേഷിച്ചപ്പോൾ വിദ്യാർത്ഥി എഞ്ചിനീയറിംഗ് പഠിക്കണമെന്ന് അറിയിക്കുകയായിരുന്നു. വിദ്യാർത്ഥിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.
















Comments